Posts

Showing posts from November, 2022

തുറന്ന് സംസാരിക്കാം... തുറന്ന മനസോടെ കേള്‍ക്കാം

Image
                           തുറന്ന് സംസാരിക്കാം... തുറന്ന മനസോടെ കേള്‍ക്കാം           എല്ലാ ജീവ സമൂഹത്തിന്റെയും പ്രധാന ഘടകമാണ് ആശയവിനിമയം. മനുഷ്യര്‍ ഉപയോഗിക്കുന്ന ഭാഷ മുതല്‍ പലതരത്തിലുള്ള ശബ്ദങ്ങളും, ഗന്ധവും , തരംഗവും , സ്പര്‍ശനവും എല്ലാം ആശയവിനിമയത്തിന്റെ മാര്‍ഗ്ഗങ്ങളായി ഉപയോഗിക്കുന്നു. പരസ്പരം മുട്ടിയുരുമ്മുന്ന ഉറുമ്പുകളും, കലപില ശബ്ദമുണ്ടാക്കുന്ന കരിയില കിളികളും എല്ലാം നമ്മെ അത്ഭുതപ്പെടുത്തുന്ന ഉദാഹരണങ്ങള്‍ ആണ്. ആദിമ മനുഷ്യന്‍ ഭാഷയുണ്ടാകും മുന്‍പ് തന്നെ പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിച്ചും, പാറകളില്‍ കോറിയിട്ടും, ചിത്രങ്ങള്‍ വരച്ചും ആശയവിനിമയം നടത്തിയിരുന്നതായി നാമെല്ലാവരും പഠിച്ചിട്ടുണ്ട്.          ഇന്ന് നാം ഭാഷയെന്ന മഹത്തായ മാധ്യമത്താല്‍ അനുഗ്രഹീതരാണ് മനുഷ്യര്‍. സംസാരിച്ചും, എഴുതിയും , പാടിയുമെല്ലാം നാം ആശയവിനിമയം സാധ്യമാക്കുന്നു. എന്നാല്‍ നാം ദൈനംദിനം ചെയ്യുന്ന കാര്യമായ സംസാരത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..?   ...